spot_imgspot_imgspot_img

പോത്തൻകോട് 72 കാരന് മർദ്ദനം;പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് 72 കാരന് അടിപിടിക്കിടെ മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് സ്വദേശി ദിവാകരനാണ് പരാതി നൽകിയത്. പോത്തൻകോട് മനു സ്ക്വയറിനടുത്തു ചായകട നടത്തുന്ന വ്യക്തിയാണ് ദിവാകരൻ. കഴിഞ്ഞ ദിവസം വൈകുന്നേരം 6:30 ഓടെ ഈ ചായക്കടയ്ക്ക് സമീപത്ത് വച്ച് അടിപിടി നടന്നിരുന്നു.

പോത്തൻകോട് സ്റ്റേഷനിലെ കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അണ്ടൂർകോണം സ്വദേശി തെങ്ങും മണ്ട എന്ന് വിളിക്കുന്ന സച്ചുവും ഓട്ടോ ഡ്രൈവറായ രഞ്‌ജുവും തമ്മിലാണ് തർക്കവും പിടിവലിയും നടന്നത്. ഇതിനിടെ സച്ചുവിന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ ശക്തിയായി രഞ്ജുവിന് നേരെ വലിച്ചെറിഞ്ഞു. തുടർന്ന് രഞ്ജു ഒഴിഞ്ഞ് മാറുകയും കട നടയിൽ നിന്ന ദിവാകരന്റെ തലയിൽ ഫോൺ കൊണ്ട് മുറിയുകയും ചെയ്തു. ഉടൻ തന്നെ ദിവാകരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 6 സ്റ്റിച്ച് ഇടുകയും ചെയ്തു. സംഭവത്തിൽ ദിവാകരൻ പോലീസിൽ പരാതി നൽകുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp