spot_imgspot_imgspot_img

ജമ്മു കശ്മീരിൽ ഭീകരാക്രമണം; തീർത്ഥാടകർ കൊല്ലപ്പെട്ടു

Date:

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരാക്രമണം നടന്നത്. അപകടത്തിൽ 10 പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു ദേവാലയത്തിൽ നിന്ന് തീർഥാടകരുമായി പോയ ബസിനുനേരെയാണ് ആക്രമണം നടന്നത്.

ഇന്നലെയാണ് സംഭവം. കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്നാണ് പൊലീസ് പറയുന്നത്. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ഡ്രൈവർക്ക് ബസിൻ്റെ ബാലൻസ് നഷ്ടപ്പെട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ നാല് പേർ വെടിയേറ്റാണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് ഭീകരരാണ് ബസിനുനേരെ വെടിയുതിർത്തതെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp