spot_imgspot_imgspot_img

പോത്തൻകോട് കല്ലൂരിൽ മതപഠനത്തിന് പോയ പതിനൊന്ന് കാരനെ പീഡിപ്പിച്ച പ്രതിക്ക് 56 വർഷം കഠിനതടവ്

Date:

പോത്തൻകോട്: പോത്തൻകോട് കല്ലൂരിൽ മതപഠനത്തിന് പോയ പതിനൊന്ന് കാരനെ പീഡിപ്പിച്ച കേസിൽ 61 കാരന് 56 വർഷ കഠിന തടവ്. പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ അബ്ദുൽ ജബ്ബാറിനെയാണ് (61) അതിവേഗ പോസ്കോ കോടതി ശിക്ഷിച്ചത്. 56 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു. പിഴ തുക അടച്ചിലെങ്കിൽ ഒരു വർഷവും ഏഴ് മാസം കൂടുതൽ കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പതിനൊന്ന് കാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

2020 മുതൽ കുട്ടിയെ പ്രതി നിരന്തമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ മതപഠനത്തിന് പോകുമായിരുന്നു. പ്രതിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. പ്രതിയുടെ ഭീഷണിയെ തുടർന്ന് കുട്ടി ഇക്കാര്യം പുറത്തറിയിച്ചിരുന്നില്ല. 2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് സംഭവം നടന്നത്.

ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളിൽ ഇരുത്തി എഴുതാൻ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയിൽ വിളിച്ച് വരുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കൂടാതെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. പലതവണ എതിർക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും കൊന്നുകളയും എന്നു പറയുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുകാർ കുട്ടിയുടെ അനിയനെ കൂടി പഠിക്കാൻ വിടാൻ തീരുമാനിച്ചപ്പോഴാണ് പീഡന വിവരം പുറത്തു പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp