spot_imgspot_imgspot_img

അങ്കണവാടി കെട്ടിടത്തിൽ നിന്ന് നാല് വയസുകാരി വീണ സംഭവം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

Date:

ഇടുക്കി: ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വനിത ശിശുവികസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് നാല് വയസുകാരി താഴേക്ക് വീണത്. ഇടുക്കി കല്ലാറിലാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന...

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...
Telegram
WhatsApp