
ശ്രീനഗർ: : ജമ്മു കാശ്മീരിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുന്നു. ആക്രമണത്തിൽ 2 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു. ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡർ ഉൾപ്പെടെ കൊല്ലപ്പെട്ടു എന്നാണ് വിവരം. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.







