spot_imgspot_imgspot_img

ആറ് നില കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേർ മരിച്ചു

Date:

സൂറത്ത്: ആറുനില കെട്ടിടം തകർന്ന് വീണ് അപകടം. ഗുജറാത്തിലെ സൂറത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം.

എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. എട്ട് വര്‍ഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിൽ 30 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ഉണ്ടായിരുന്നത്. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല.കെട്ടിടം തകരാനുള്ള കാരണവും വ്യക്തമല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp