തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ബൈജു ഭവനിൽ സത്യ ശീലൻ (74) അന്തരിച്ചു. മുൻ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജൻ്റ്, ബൈൻ്റർ ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
കഴക്കൂട്ടം ശ്രീധരപ്പണിക്കരുടെ സഹോദരീ പുത്രനാണ്. മുൻ വൈദ്യുതി സമരത്തിൽ ജയിൽ വാസം അനുഭവിച്ച വ്യക്തിയാണ് സത്യശീലൻ. വത്സലകുമാരിയാണ് ഭാര്യ. സജു സത്യൻ ഏകമകനാണ്.