spot_imgspot_imgspot_img

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. സമാന ലക്ഷണങ്ങളോടെ യുവാക്കൾ ചികിത്സയിൽ. മാത്രമല്ല കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്.

നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ രണ്ടു പേരാണ് രോഗ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. അതെ സമയം മെക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

കഴിഞ്ഞ മാസം മരിച്ച കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) കണ്ണറവിളയ്ക്കു സമീപത്തെ കാവിൻ കുളത്തിൽ കുളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രോഗം ബാധിച്ച് മരിച്ചത്. അഖിലിന് പിന്നാലെ മറ്റു രണ്ടു യുവാക്കൾ കൂടി ഇതേ കുളത്തിൽ കുളിച്ചിരുന്നു. അതിനു ശേഷമാണ് ഇവർക്കും രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് കുളം ആരോഗ്യവകുപ്പ് സീൽ ചെയ്തു. ചികിത്സയിലുള്ള രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp