spot_imgspot_imgspot_img

ആറ്റിങ്ങലിൽ ബൈക്കപകടത്തിൽ ഇൻഫോസിസ് ജീവനക്കാരൻ മരിച്ചു

Date:

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കപകടം. ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് സംഭവം നടന്നത്. അപകടത്തിൽ ബൈക്കിൽ യാത്രചെയ്തിരുന്ന ഇൻഫോസിസ് ജീവനക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ അതുൽ ശങ്കർ ആണ് മരിച്ചത്.

അതുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp