spot_imgspot_imgspot_img

വനിതകളുടെ Raviz Prathidhwani5s ഉത്ഘാടനം മുൻ ഇന്ത്യൻ താരം മിസ് ഏഞ്ചൽ അഡോൽഫസ് നിർവഹിച്ചു

Date:

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ Raviz Prathidhwani5s സീസൺ 4 ൻറെ ഉത്ഘാടനം മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലേയർ മിസ്. ഏഞ്ചൽ അഡോൽഫസ് നിർവഹിച്ചു.

20 ഐ ടി കമ്പനികൾ മാറ്റുരയ്ക്കുന്ന 200 അധികം വനിതകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇൻഫോസിസ് (Infosys), ഇക്വിഫാക്സിനെ (Equifax) പരാജയപ്പെടുത്തി.

ടൂർണമെന്റ് കൺവീനർ സന്ധ്യ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് കൺവീനർമാരായ നീത സുഭാഷ് സ്വാഗതവും ജിഷ ഗോമസ് നന്ദിയും പറഞ്ഞു. റോഷിൻ ഏഞ്ചൽ ചെറിയാൻ മുഖ്യാതിഥി മിസ്.ഏഞ്ചൽ അഡോൽഫസിനു പ്രതിധ്വനിയുടെ ഉപഹാരം സമ്മാനിച്ചു.

ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 31, സെപ്റ്റംബർ 01, 03, 05 സെപ്റ്റംബർ തീയതികളിൽ വൈകുന്നേരം 3 മണി മുതൽ ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp