spot_imgspot_imgspot_img

വെമ്പായത്ത് ഇരുചക്ര വാഹനയാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു

Date:

തിരുവനന്തപുരം: വെമ്പായത്ത് ഇരുചക്ര വാഹനയാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വെമ്പായം കൊച്ചാലുംമൂട് പൂഴിക്കുന്നിൽ വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. 39 വയസായിയിരുന്നു.

വെമ്പായം ഭാഗത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ വരികയായിരുന്നു ഉണ്ണി. ഇതിനിടെ എസ് ആർ ടി സി ഇലക്ട്രിക് സ്വിഫ്റ്റ് ബസ് ഉണ്ണിയെ ഓവർ ടേക്ക് ചെയ്തു പോകാൻ ശ്രമിച്ചു. ഇതിനിടെ ഉണ്ണിയുടെ വാഹനത്തിൽ ബസ് തട്ടുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ടു റോഡിലേക്ക് വീണ യുവാവിന്റെ തലയിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp