spot_imgspot_imgspot_img

തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞ് വാഹനമിടിച്ചവർ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വാഹനമിടിച്ചവരാണ് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. വെള്ളറടയിലാണ് സംഭവം. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു.

കലുങ്ക് നട സ്വദേശി സുരേഷ് (55)ആണ് മരിച്ചത്. ഈ മാസം ഏഴാം തിയതിയാണ് അപകടം നടന്നത്. പക്ഷെ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെ മുറിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ മുറിക്കുള്ളിലെ ജനനിൽ കൂടി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഉടൻ തന്നെ വെള്ളറട പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഏഴിന് രാത്രിയോടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി മുറിക്ക് പുറത്തുനിൽക്കുകയായിരുന്നു സുരേഷ്. അപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിട്ടത്. തുടർന്ന് ബൈക്ക് ഒതുക്കിവച്ചശേഷം ഇവർ സുരേഷിനെ എടുത്തുകൊണ്ട് മുറിക്കുള്ളിൽ കിടത്തിയതിനു ശേഷം കടന്നു കളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp