spot_imgspot_img

മ-ദ്യ ല-ഹ-രിയിൽ വീട്ടമ്മയുടെ പക്കൽ നിന്ന് കൈകു-ഞ്ഞി-നെ തട്ടി-യെടുക്കാൻ ശ്രമിച്ച ആസാം സ്വദേശി പൊലീസ് ക-സ്റ്റ-ഡിയിൽ

Date:

കഴക്കൂട്ടം: മെ‌ഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും തടുക്കാൻ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്കുണ്ട്. ഇന്നലെ രാത്രി എട്ടര മണിയോടെ കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം സ്വദേശിനിയായ ഹാജു (30) അമ്മൂമ്മയായ നസീറ (60) എന്നിവരാണ് കുഞ്ഞിനെ കൂട്ടി കഴക്കൂട്ടത്ത് എത്തിയത്. അവിടെയുണ്ടായിരുന്ന ആസാം സ്വദേശി ഹാജുവിന്റെ പക്കലിരുന്ന കുഞ്ഞിന്റെ കൈപിടിച്ചു വലിച്ചതോടെ വീട്ടമ്മയുടെ നിലവിളിക്കേട്ടു സമീപത്തുണ്ടായിരുന്ന ഓടി കൂടി ഇതിനിടയിൽ നസീറ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിനിടയിൽ നസീറ കുഞ്ഞിനെ കൊണ്ടു നിലത്തു വീണു.

പരിക്കേറ്റ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കഴക്കൂട്ടം എ.സി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി ആസാമിയെ കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. ആസാം സ്വദേശി മദ്യലഹരിയിൽ ആയിരുന്നതായും ചോദ്യം ചെയ്താലെ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭാസ, വ്യാവസായിക സഹകരണത്തിന് ഐ.ഐ.എസ്.ടിയും കെസ്‍പേസും

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസ, വ്യാവസായിക സഹകരണം വളർത്തിയെടുക്കുന്നതിനും...

പഹൽഗാം ആക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു

ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു....

വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം

വയനാട്: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി...

ആക്രമിച്ചാൽ വൻ വില കൊടുക്കേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂ ഡൽഹി: പാകിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യ വൻ വിലകൊടുക്കേണ്ടി വരുമെന്ന് പാക്...
Telegram
WhatsApp