spot_imgspot_imgspot_img

നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

Date:

ചെന്നൈ: നടി പാർവതി നായര്‍ക്കെതിരെ കേസെടുത്തു. വീട്ടുജോലിക്കാരന്റെ പരാതിയിൽ തമിഴ്നാട് പൊലീസാണ് കേസെടുത്തത്. വീട്ടുജോലിക്കാരനായ സുഭാഷ് ചന്ദ്രബോസാണ് തന്നെ മർദിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.

നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെയായിരുന്നു ഇതെന്നും സുഭാഷ് പറഞ്ഞു. 2022 ലാണ് പരാതി നൽകിയത്.

തുടർന്ന് പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ഇയാൾ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെ സമയം 2022ൽ പാർവതി നായർ ഇയാൾക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടിയായിരുന്നു പരാതി. പരാതിയിൽ ജോലിക്കാരനായ സുഭാഷിനെ സംശയം ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ നടിയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp