spot_imgspot_imgspot_img

യുവാവിനെ മർദ്ദിച്ച് കൊന്ന് ശേഷം ആംബുലൻസിൽ ഉപേക്ഷിച്ചു

Date:

തൃശ്ശൂർ: യുവാവിനെ മർദ്ദിച്ച് കൊന്ന് ശേഷം ആംബുലൻസിൽ ഉപേക്ഷിച്ചു. തൃശ്ശൂരിലാണ് ദാരുണമായ സംഭവം നടന്നത്. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. തൃശൂർ കയ്പമംഗലത്ത് വച്ച് കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തുകയും അപകടമാണ് നടന്നതെന്ന് അവരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ആംബുലൻസിൽ അരുണിനെ കയറ്റുകയും കാറിൽ പിന്നാലെ വരാമെന്നും പറഞ്ഞ് ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാനായി പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപത്ത് നിന്ന അരുണിനെയും സുഹൃത്ത് ശശാങ്കനെയും ഇവർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവരെ കാറിൽ വച്ച് തന്നെ മർദിച്ച് അവശരാക്കുകയായിരുന്നു.

കൂടാതെ വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. ഹെരഡിയം നല്‍കാമെന്ന് പറഞ്ഞാണ് അരുൺ ഐസ് ഫാക്ടറി ഉടമയുടെ പക്കൽ നിന്ന് പണം വാങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp