spot_imgspot_imgspot_img

തിരുവനന്തപുരത്ത് എടിഎം കൗണ്ടർ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎം കൗണ്ടർ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷന് സമീപമുള്ള എ ടി എമ്മിലാണ് ഇയാൾ കവർച്ച നടത്തിയത്.

ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തൻവീർ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്.ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം.

ഇയാൾ എ ടി എം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് ശേഷം മെഷീൻ്റെ മുൻവശത്തെ താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറന്നു. എന്നിട്ട് ബാറ്ററി പാനൽ ഇളക്കി മാറ്റാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങി. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp