spot_imgspot_imgspot_img

തിരുവനന്തപുരം എം സി റോഡിൽ വൻ അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം എം സി റോഡിൽ വൻ അപകടം. എം സി റോഡിൽ പുളിമാത്തിൽ നടന്ന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മിനിലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രഞ്ചു(36), അനി (40) എന്നിവരാണ് മരിച്ചത്. ഇരുവരും പുളിമാത്ത് സ്വദേശികളാണ്. മിനിലോറി റോഡിൻറെ അരികിലായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കാരേറ്റ് ഭാഗത്ത് നിന്നാണ് സ്കൂട്ടർ വന്നത്.

സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp