spot_imgspot_imgspot_img

തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്‍ഷം കഠിന തടവ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്‍ഷം കഠിനതടവ്. ഫെലിക്‌സ് എന്ന 62കാരനാണ് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2020 നവംബറിനും 2021 ഫെബ്രുവരിക്കുമിടയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതി. കുട്ടി കളിക്കാനായി പ്രതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. തുടർന്ന് കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കുട്ടി ഇക്കാര്യം ആരോടും ഒന്നും പറഞ്ഞില്ല. അതിനു ശേഷം കുട്ടിയുടെ കൂട്ടകാരിയോട് മുത്തച്ഛന്‍ മോശക്കാരനാണെന്ന് പറയുകയും ഇത് കേട്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോൾ കുട്ടി ഉണ്ടായ കാര്യങ്ങൾ പറയുകയും പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവുകാണുകയും ചെയ്തു. പിന്നാലെ ബന്ധുക്കള്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp