spot_imgspot_imgspot_img

ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം വി.ശശി എം.എൽ.എ നിർവ്വഹിച്ചു

Date:

മംഗലപുരം: ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം വി.ശശി എം.എൽ.എ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളിലൂടെ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് കമ്മ്യൂണിറ്റി എൺവിേയോൺമെൻ്റൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മന്ദിരം പണികഴിപ്പിക്കുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകംഅധ്യക്ഷയായി. ടി.സി.എസ് ഐ.പി.ഡി. മാനേജർ എൻ.ബി ശിവദാസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുരളീധരൻ, സ്ഥിരം സമിതി അധ്യക്ഷ KP ലൈല, ബ്ലോക്ക് പഞ്ചായത്തംഗം എം. എ ഷഹീൻ , ബി.പി സി Dr. ഉണ്ണികൃഷ്ണൻ പാറക്കൽ, എസ്.എം.സി ചെയർമാൻ ഈ.എസ് .സലാം , പള്ളിപ്പുറം ജയകുമാർ യു ശാലിനി, രാജീവൻ, പി. ഷാജി, ഒ എസ് ലേഖ, പി. ടി. എ പ്രസിഡൻ്റ് ബിനു മംഗലപുരം തുടങ്ങിയവർ പങ്കെടുത്തു.

അൻപതി ഏഴ് ലക്ഷം രൂപ ചെലവിൽ രണ്ട് ക്ലാസ്സ്റൂം ഡൈനിംഗ് ഹാൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള എന്നിവയാണ് നിർമിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp