spot_imgspot_img

ശാന്തിഗിരിയുടെ കയ്യൊപ്പ് ശ്രദ്ധേയം: ബേബി മാത്യൂ

Date:

പോത്തന്‍കോട് : കേരളത്തിനകത്തും പുറത്തും നടക്കുന്ന സുപ്രധാന കാര്യങ്ങളില്‍ ശാന്തിഗിരിയുടെ കയ്യൊപ്പ് പതിയുന്നുവെന്നും അതു ശ്രദ്ധിക്കപ്പെടുന്നുവെന്നും സോമതീരം ആയൂര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു പറഞ്ഞു. ശാന്തിഗിരി ഹാപ്പിനസ് ഗാര്‍ഡനില്‍ തുടക്കമായ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കുടുബസമേതമെത്തി കാണേണ്ടതാണ് ശാന്തിഗിരി ഫെസ്റ്റ്. ആദ്ധ്യാത്മികതക്കപ്പുറം സാമൂഹ്യസേവനരംഗത്തും സമസ്തമേഖലകളിലും ശാന്തിഗിരി ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്നുവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

സമുദ്ര ഗ്ലോബല്‍ സ്കൂള്‍ ഓഫ് യോഗ സ്ഥാപകയായ യു.എസ്. സ്വദേശിനി ശിവ റിയ ചടങ്ങില്‍ മുഖ്യാതിഥിയായി. ഭാരതത്തിനോടുളള ഇഷ്ടം കൊണ്ട് തന്റെ അച്ഛനാണ് തനിക്ക് പേരു നല്‍കിയതെന്നും കേരളം യോഗയുടെ സമ്പന്നതയെ ഉള്‍വഹിക്കുന്ന നാടാണെന്നും ശിവ പറഞ്ഞു. കളരിപ്പയറ്റിലും ചെണ്ടമേളത്തിലും യോഗയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവ റിയയെ ചടങ്ങില്‍ ആദരിച്ചു. ജനനി കൃപ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തഞ്ചാവൂർ ഹരിഹരൻ ഹേരമ്പനാഥൻ , ഗായകൻ ജിതേന്ദ്രരാജ്, ബിന്ദു സുനില്‍, രജനി ജമുനാദേവി എന്നിവര്‍ സംസാരിച്ചു.

നൃത്തോത്സവത്തിൻ്റെ ഭാഗമായി തഞ്ചാവൂര്‍ ഹരിഹരന്‍ ഹേരമ്പനാഥന്റെ ശിഷ്യ കോകിലവാണി തഞ്ചാവൂർ ശൈലിയിലും ദേവു എസ് പി കലാക്ഷേത്ര ശൈലിയിലും ഭരതനാട്യം അവതരിപ്പിച്ചു. വരും ദിവസങ്ങളില്‍ സരിത കലാക്ഷേത്ര, മഹാലക്ഷ്മി പരമേശ്വര്‍, ഭാനുപ്രിയ കാമേശ്വര്‍, രജനി ജമുനാദേവി, മഹാലക്ഷമി സര്‍വേശ്വര്‍ തുടങ്ങി വിവിധ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍ നടക്കും. ഹാപ്പിനസ് ഗാര്‍ഡനിലെ വേദിയില്‍ എല്ലാദിവസവും വൈകിട്ട് 6.30 നാണ് പരിപാടി. . ഒക്ടോബര്‍ 25 വെളളിയാഴ്ച സമാപനമാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp