spot_imgspot_imgspot_img

മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

Date:

കൊല്ലം: മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം കുന്നിക്കോടാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ ആക്രമണം നടന്നത്. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയ്ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അനിത വീട്ടുകാർക്കൊപ്പം ടി വി കാണുകയായിരുന്നു. അതിനിടയ്ക്കാണ് കറൻ്റ് പോയത്. എന്നാൽ വീടിനു സമീപമുള്ള വീടുകളിൽ ഒന്നും കറന്റ് പോയിരുന്നില്ല. മാത്രമല്ല തെരുവിളക്കുകളും കത്തി നിൽപ്പുണ്ടായിരുന്നു.

തുടർന്നാണ് ഫ്യൂസിന്റെ പ്രശ്നമാകുമെന്ന് കരുതി അനിത മെയിൻ സ്വിച്ചിന്റെ അടുത്തേക്ക് പോയത്. ഈ സമയം കള്ളൻ മെയിൻ സ്വിച്ചിന്റെ അടുത്തായി പതുങ്ങി നിൽക്കുകയായിരുന്നു. അനിത അടുത്തേക്ക് വരുന്നത് കണ്ട മോഷ്ടാവ് ഉടൻ തന്നെ കൈയ്യിൽ കരുതിയിരുന്ന തടി കഷ്‌ണം ഉപയോഗിച്ച് അനിതയെ അടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ അനിത നിലവിളിച്ചപ്പോൾ അനിതയുടെ ബാഹര്ത്താവ് ഓടിവരികയായിരുന്നു. മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു. അതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp