spot_imgspot_img

തിരുവനന്തപുരം ചിറയിൻകീഴിലെ വീട്ടമ്മയുടേത് കൊലപാതകം; മകളും ചെറുമകളും അറസ്റ്റില്‍

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിലെ വീട്ടമ്മയുടേത് കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. സംഭവത്തിൽ മകളെയും ചെറുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ ശിഖ ഭവനിൽ നിർമല(75) യെയാണ് ഈ മാസം 14ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിർമ്മലയുടെ മൂത്തമകൾ ശിഖ(55),  ശിഖയുടെ മകൾ  ഉത്തര(34) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഴൂർ റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സ്വത്ത് തട്ടാൻ വേണ്ടിയാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം. നിര്‍മലയും മകളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും നിര്‍മ്മല പുതുതായി തുടങ്ങിയ നിക്ഷേപത്തില്‍ ശിഖയെ അവകാശിയാക്കാത്തതാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നുമാണ് പുറത്തുവരുന്ന വിവരം. നിർമലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്.  ഇതിൽ ഒരാൾ അമേരിക്കയിലും ഒരാൾ കവടിയാറിലുമാണ് താമസം. രണ്ടുപേരും നല്ല സാമ്പത്തിക സ്ഥിതിയിലാണ് കഴിയുന്നത്. അതെ സമയം ശിഖയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് അറിയുന്നത്.

ചിറയിൻകീഴ് സഹകരണ ബാങ്കിൽ നിർമ്മല അവരുടെ പേരിലുള്ള സ്ഥിരനിക്ഷേപം നിക്ഷേപിച്ചിരുന്നു. എന്നാൽ അതിൽ അവകാശിയായി ശിഖയുടെ പേര് വച്ചിരുന്നില്ല. ഇതും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യവുമാണ് പ്രതികളെ കൊണ്ട് കൃതം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഈ മാസം 14 നായിരുന്നു സംഭവം നടന്നത്. അന്ന് വൈകുന്നേരം നിർമല ശിഖയും ഉത്തരയുമായി വഴക്ക് നടന്നു. നിർമ്മലയുടെ ഷെഡ്ഡിന്റെ താക്കോൽ കാണാത്തതിനെ തുടർന്നാണ് വഴക്ക് നടന്നത്. തുടർന്ന് ബെൽറ്റ്‌ പോലുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയാതിരിക്കാനായി ഇരുവരും ശ്രദ്ധിച്ചിരുന്നു.

നാട്ടുകാരും ബന്ധുക്കളും  അറിയാതിരിക്കാൻ പ്രതികൾ നിർമലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു.  മാത്രമല്ല നാട്ടുകാരോട് ഇവർ വലിയ അടുപ്പം ഒന്നും കാണിച്ചിരുന്നില്ല. കൂടാതെ ഒക്ടോബർ 17 ആയപ്പോൾ ബന്ധുക്കളോട് നിർമലയ്ക്ക് സുഖമില്ല എന്ന് പ്രതികൾ അറിയിച്ചു. അപ്പോഴേക്കും നിർമലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു.

ഇതിനിടയ്ക്ക് തന്നെ പ്രതികൾ നിർമ്മലയുടെ പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെയും ഫോൺകോൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യംചെയ്തതിനു ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറയിൻകീഴ് സി ഐ വിനീഷ് വിഎസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മനു,ഷിബു,മനോഹർ,പോലീസുകാരായ അജിത്ത്, ഹാഷിം, ദിവ്യ,ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രോഗിക്കും കൂടെയുള്ള ആൾക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രണ്ടുപേർക്ക് പരുക്ക്. പേരൂർക്കട...

അശാന്തികള്‍ക്കിടയില്‍ വെളളിവെളിച്ചമായി ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാറുന്നു: ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്

പോത്തൻകോട് : അശാന്തി പര്‍വ്വങ്ങള്‍ പലപ്പോഴും ഇരുണ്ടകാര്‍മേഘങ്ങള്‍ പോലെ നമ്മുടെയൊക്കെ മുകളിലേക്ക്...

യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്‍റെ ടെക്നോളജി പ്ലാറ്റ് ഫോം നവീകരിക്കുന്നതിനായി ഐബിഎസുമായി പങ്കാളിത്തത്തില്‍

തിരുവനന്തപുരം: സാന്‍ഡല്‍സ് ആന്‍ഡ് ബീച്ച് റിസോര്‍ട്ടുകളുടെ ലോകമെമ്പാടുമുള്ള പ്രതിനിധിയായ യുണീക്ക് ട്രാവല്‍...

വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

തിരുവനന്തപുരം: ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല...
Telegram
WhatsApp