spot_imgspot_img

ശാന്തിഗിരി ഫെസ്റ്റില്‍ ആവേശം നിറച്ച് സ്റ്റീഫന്‍ ദേവസ്സി

Date:

spot_img

പോത്തന്‍കോട്: തലസ്ഥാനത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ശാന്തിഗിരി ഫെസ്റ്റില്‍ ആവേശം നിറച്ച് സ്റ്റീഫന്‍ ദേവസ്സി. മനോഹരമായ പാട്ടുകളും കീറ്റാറിന്റെ മാസ്മരികതയും ആസ്വാദകര്‍ ഏറ്റെടുത്തതോടെ ഫെസ്റ്റിന്റെ മെഗാവേദിയില്‍ അലയടിച്ചത് അതിരില്ലാത്ത ആനന്ദം. ചടുലമായ താളത്തില്‍ ഗായകനും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി പാടിത്തുടങ്ങിയതോടെ ചേര്‍ന്നുപാടിയും നൃത്തം ചെയ്തും കരഘോഷങ്ങളുമായി ആസ്വാദകരും ഒപ്പം ചേര്‍ന്നു.

ഫ്യൂഷന്‍ സംഗീതത്തിന്റെ വിസ്മയം നിറച്ച സംഗീത വിരുന്ന് ആസ്വാദനത്തിന്റെ പുതിയ തലമാണ് സമ്മാനിച്ചത്. പുതുതലമുറയുടെ അടിപൊളി ഗാനങ്ങളും ഹൃദ്യതയുളള മെലഡീസും ഉള്‍പ്പെടുത്തി സ്റ്റീഫനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ പ്രായഭേദമന്യേ ആളുകള്‍ ഏറ്റെടുത്തു. ഫ്യൂഷന്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട പരിപാടിയില്‍ ആദ്യാവസാനം കയ്യടികള്‍ നിറഞ്ഞു നിന്നു. സ്വയം മറന്ന് സംഗീതസന്ധ്യയില്‍ ലയിച്ചതോടെ ശാന്തിഗിരിയിലെ ദീപാവലി ആഘോഷം വേറിട്ട അനുഭവമായി.

കാഴ്ചയുടെ മാമാങ്കം ഒരുക്കി പ്രദര്‍ശനശാലകളും ഭക്ഷ്യമേളയും സാഹിത്യ-സംഗീതോത്സവങ്ങളുമായി മുന്നേറുന്ന ഫെസ്റ്റില്‍ ഓരോ ദിനവും വന്‍ജനത്തിരക്കാണ്. അവധി ദിവസങ്ങളില്‍ പ്രമുഖ പത്ര -ദൃശ്യമാധ്യമങ്ങളുടെ ആഭിമുഖ്യത്തില്‍ മെഗാഷോകളും മെയിന്‍സ്റ്റേജില്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നതോടെ നവംബര്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മേള നീട്ടേണ്ടി വരുമെന്നാണ് ഫെസ്റ്റ് കോര്‍ഡിനേഷന്‍ ചുമതലക്കാര്‍ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ...

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി...

കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തു മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി

കഴക്കൂട്ടം:  ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തും വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച്...
Telegram
WhatsApp