spot_imgspot_imgspot_img

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്

Date:

തിരുവനന്തപുരം: നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. ഒരാഴ്ച മുന്‍പായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് സാന്ദ്രയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനം.

അതെ സമയം സംഭവത്തിൽ പ്രതിയകരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും തന്നെ പുറത്താക്കിയ നടപടി പ്രതികാര നടപടിയാണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ച ആളാണ്. ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു.

തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണ്. മാത്രമല്ല തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര ചോദിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp