spot_imgspot_imgspot_img

അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്.

മാറനല്ലൂർ മലവിള പാലത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം ശക്തമായ മഴയും ഉണ്ടായിരുന്നു.

സംഭവം നടന്ന സമയം യാത്രക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍....

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....
Telegram
WhatsApp