spot_imgspot_imgspot_img

കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഗുണ്ടാ സംഘമാണ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം നടന്നത്. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. അക്രമം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ഉടൻ തന്നെ പ്രതികളെ പിടികൂടി.നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ്.

മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടാനാണ് ഇവർ ശ്രമിച്ചത്. ഇത് തടഞ്ഞ തൗഫീഖിന്റെ കൈയിൽ വെട്ടേൽക്കുകയായിരുന്നു. കൈപ്പത്തിയിൽ ഗുരുതരമായി പരിക്കേറ്റ തൗഫീഖ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp