spot_imgspot_imgspot_img

ഐ എഫ് എഫ് കെ; സിനിമാപ്രേമികൾക്കിടയിൽ താരമായി വ്യൂയിങ് റൂം

Date:

തിരുവനന്തപുരം: ഇത്തവണത്തെ ഐ എഫ് എഫ് കെയിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് വ്യൂയിങ് റൂം. :29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കെ എസ് എഫ് ഡി സി യും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കുന്ന ഫിലിം മാർക്കറ്റിലാണ് ഈ താരം ഇപ്പോൾ അവതരിച്ചിരിക്കുന്നത്.

ചലച്ചിത്രപ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അവസരം ഒരുക്കുകയാണ് വ്യൂയിങ് റൂം സംവിധാനം. ഒരേ സമയം 35 പേർക്കാണ് വ്യൂയിങ് റൂമിൽ ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 60 അടി നീളവും 30 അടി വീതിയുമുള്ള തിയേറ്ററാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ പ്രേക്ഷകപ്രതികരണങ്ങൾ അറിയാൻ വ്യൂയിങ് റൂം സംവിധാനത്തിലൂടെ സാധിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അത്യാധുനിക സംവിധാനങ്ങളായ ഫുൾ എച്ച് ഡി പ്രോജെക്ടറും 2 .1 സൗണ്ട് സിസ്റ്റവും ഉണ്ട്. വ്യൂയിങ് റൂം സംവിധാനം സിനിമ മേഖലയുടെ സമഗ്ര നിർമ്മിതിയിലേക്കുള്ള നാഴികകല്ല് കൂടിയാണ്.

സിനിമാ വിദ​ഗ്ദ്ധർക്കും സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കും. മാത്രമല്ല ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ ഭാ​ഗിക പ്രദർശനവും വ്യൂയിങ് റൂമിൽ നടത്താം. ചിത്രങ്ങളുടെ സ്ക്രീനിംഗ് കൂടാതെ വിശദമായ ചർച്ചകൾ നടത്തുന്നതിനും പ്രേക്ഷകർക്ക് ചിത്രത്തിന്റെ ട്രെയ്ലറുകൾ കാണുന്നതിനും പരസ്യങ്ങൾക്കുമായി പ്രത്യേക സൗകര്യമുണ്ട്. സിനിമ പ്രവർത്തകർക്ക് വ്യൂയിങ് റൂം 30 മിനിറ്റിന് 500 രൂപയും കേരള ഫിലിം മാർക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെലിഗേറ്റുകൾക്കു 45 മിനിറ്റിന് സൗജന്യമായും വ്യൂയിങ് റൂം ഉപയോഗിക്കുവാനായി കഴിയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...
Telegram
WhatsApp