
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച് ഐ.എഫ്.എഫ്.കെ. നാലാം ദിനം 67 തിയേറ്ററുകളിലും പ്രദർശനത്തിന് മുൻപ് സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു.
തബല വാദനത്തിന്റെ അകമ്പടിയിൽ ‘Thy rhythm will echo in our hearts എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനിൽ തെളിഞ്ഞു. തുടർന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.


