
തിരുവനന്തപുരം: പരിശോധനകൾ ശക്തമാക്കി തിരുവനന്തപുരം ജില്ലാ എക്സൈസ് സംഘം. പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്പിരിറ്റ് കടത്തും വ്യാജ മദ്യനിർമാണം, ലഹരിമരുന്നുകളുടെ വിൽപന കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ദിവസേനയുള്ള പരിശോധനകൾ നടക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം 9 മുതൽ ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ജില്ലയിൽ തുടരുകയാണ്.
സ്പെഷ്യൽ ഡ്രൈവ് അടുത്ത മാസം 4 വരെ തുടരുമെന്നാണ് റിപ്പോർട്ട്. എക്സൈസ് ജില്ലാ ആസ്‌ഥാനത്ത് ലഹരിക്കടത്ത് തടയാനും പരിശോധനകൾ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.ജില്ലയെ രണ്ടു മേഖലകളിലായി തിരിച്ചാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല അതിർത്തി വഴിയുള്ള കടത്ത് തടയാനായി വാഹന പരിശോധന കർശനമാക്കുകയും അതിർത്തികളിലും പട്രോളിങ് ശക്തമാക്കുകയും ചെയ്തു. അതോടൊപ്പം ഹൈവേകൾ കേന്ദ്രീകരിച്ചും പ്രത്യേക പോയിന്റുകളിലും പരിശോധനകൾ നടത്തുന്നുണ്ട്. മറ്റു സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കെടുക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും സ്ക്വാഡുകളുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്


