spot_imgspot_imgspot_img

വിപുലമായ പരിപാടികളോടെ ശാന്തിഗിരിയിൽ പുതുവത്സരാഘോഷം ഡിസംബർ 31 ന്

Date:

പോത്തൻകോട് : കാഴ്ചയുടെ വസന്തം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ പുതുവർഷത്തെ വരവേൽക്കാനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ബൈപ്പാസ് റോഡിൽ പ്രവേശനകവാടം മുതൽ വ്യത്യസ്തമായ വൈദ്യുത ദീപാലാങ്കരങ്ങൾ നിറഞ്ഞുകഴിഞ്ഞു. പതിവ് മേളശൈലിയിൽ നിന്നും മാറി പുതുതലമുറയ്ക്കുകൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇൻസ്റ്റലേഷനും.

ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രശസ്ത നാടൻ പാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് ബാൻഡോടെ പുതുവത്സര ആഘോഷപരിപാടികൾ ആരംഭിക്കും. രാത്രി 11.50 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പുതുവത്സരസന്ദേശം നൽകും. തുടർന്ന് വാദ്യമേളഘോഷങ്ങൾക്കൊപ്പം ആകാശത്ത് വർണ്ണവിസ്മയം തീർത്താകും ഫെസ്റ്റ് നഗരി പുതുവർഷത്തെ വരവേൽക്കുക. ഫെസ്റ്റ് നഗരിയുടെ ഹൃദയഭാഗത്തെ വിശാലമായ ജലസംഭരണിയും വാട്ടർ ഫൌണ്ടെയ്‌നും പാറയിലെ പ്രകാശവിന്യാസവും വേറിട്ട കാഴ്ചയൊരുക്കും.

ഡിസംബർ 20 ന് തുടക്കമായ മെഗാഫ്‌ലവർഷോയിൽ ഇതിനകം സന്ദർശകരുടെ വൻതിരക്കാണ്. മഞ്ഞിൻ താഴ്വരയും അരയന്നങ്ങളുടെ വീടും പക്ഷിസങ്കേതവുമൊക്കെ കാണികളുടെ മനം കവരുന്ന കാഴ്ചാനുഭവങ്ങളായി മാറിക്കഴിഞ്ഞു. രാജ്യത്തെ വിവിധ വെജിറ്റേറിയൻ രുചികൾ നിറയുന്ന ഭക്ഷ്യമേളയാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 30,31, ജനുവരി 1 തീയതികളിൽ ഫുഡ് കോർട്ടിൽ നൂറിലധികം വിഭവങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്. ആഹാരത്തിനൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങളും ഫെസ്റ്റ് നഗരിയിലെ നവആരോഗ്യധർമ്മകേന്ദ്രം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു.

കുടുബസമേതമെത്തി സന്തോഷിക്കാനും ആസ്വദിക്കാനുമുളള സുരക്ഷിത ഇടമായി ശാന്തിഗിരി ഫെസ്റ്റ് മാറുകയാണ്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് സുരക്ഷസംവിധാനങ്ങൾ കർശനമാക്കുമെന്നും ഓരോ പോയിന്റിലും പ്രദർശനവിപണന സ്റ്റാളുകളിലും പ്രത്യേകം വോളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തുമെന്നും ഫെസ്റ്റ് കോർഡിനേഷൻ ഓഫീസിൽ നിന്നും അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp