spot_imgspot_imgspot_img

പെരുമാതുറയിൽ എം ഡി എം എയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ശാർക്കര സ്വദേശി ഷാജഹാൻ(28 വയസ്), മുട്ടത്തറ സ്വദേശി നിസ്സാം(25 വയസ്) എന്നിവരാണ് പിടിയിലായത്. 0.6 ഗ്രാം എം ഡി എം എയും 10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ പ്രതികളുടെ പങ്കാളികൾ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടു. തുടർന്ന് കഠിനംകുളം പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈ വിരലുകൾക്ക് സാരമായി പരിക്ക് പറ്റി.
ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ രാജേഷ്.കെ.ആർ, ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ, വൈശാഖ്, അജാസ്, റിയാസ് എന്നിവരും കേസെടുത്ത എക്സൈസ് പാർട്ടിലുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp