
പോത്തൻകോട് : ‘ദി ക്ലിക്ക് മീഡിയ’ പി ആർ ആൻഡ് ഇവന്റ്‌സിന്റെ ആസ്ഥാന ഓഫീസ് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം കോലിയക്കോട് ആരംഭിച്ച പുതിയ ഓഫീസ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
ന്യൂസ് പേപ്പർ, ടിവി, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങി പരസ്യ രംഗത്തെ എല്ലാ സേവനങ്ങൾക്കും പുറമെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ആന്റ് വിഷ്യൽ പ്രൊഡക്ഷൻ, ബ്രാൻഡിങ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്‌ഡോർ ആൻഡ് ഇൻഡോർ ഷൂട്ട്, പ്രൊഫെൽ മാനേജ്‌മെന്റ് , ഡെസ്റ്റിനേഷൻ വെഡിംഗ്, ഇവന്റ്‌സ് ആൻഡ് പി ആർ തുടങ്ങി സമസ്ത മേഖലകളിലും ദി ക്ലിക്കിന്റെ സേവനം ലഭ്യമാകുമെന്ന് മാനേജിംഗ് ഡയറക്ടർ മനുകെ.എസ് പറഞ്ഞു.
ചടങ്ങിൽ മാണിക്കൽ ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രൻ, ജർമ്മൻ സ്വദേശികളായ ഹെർമൻ നെന്നിംഗ്, പത്മജ സോഫി നെന്നിംഗ് , ദി ക്ലിക്ക് മീഡിയ മാനേജിംഗ് ഡയറക്ടർമാരായ അഭിജിത്ത്. എസ്. ആനന്ദ്, രജിത്ത്. എസ്, ജനപ്രതിനിധികൾ , പ്രാദേശിക മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.


