spot_imgspot_img

ബിബിസിക്ക് കോടികൾ പിഴയിട്ട് ഇഡി

Date:

ഡൽഹി: ബിബിസിക്ക് കോടികൾ പിഴയിട്ട് ഇഡി. വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിനാണ് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് പിഴ ചുമത്തിയത്. 3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി വ്യക്തമാക്കി.

ബി ബി സി ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് പിഴ. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2021 ഒക്ടോബർ 15 മുതൽ പിഴയൊടുക്കുന്നത് വരെ പ്രതിദിനം 5000 രൂപ നൽകണമെന്നും നിർദ്ദേശം.

2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ലാഭവിഹിതം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നും നേരത്തേ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും....

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി...

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് അപകടം; സംഘടകർക്കെതിരെ കേസ്

കൊച്ചി: കോതമംഗലത്ത് ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ്...

പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...
Telegram
WhatsApp