spot_imgspot_imgspot_img

താടി വടിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മർദിച്ച് സീനിയർ വിദ്യാര്‍ത്ഥികള്‍

Date:

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. കോഴിക്കോട് പേരോട് എംഐഎം എച്ച്എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ 4 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.

മർദനത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപുടത്തിന് പരിക്കേറ്റിരുന്നു.ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകൾ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp