
തിരുവനന്തപുരം: മുളക് പൊടി എറിഞ്ഞ ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും ആറ്റിങ്ങൾ പോലീസിൻ്റെ പിടിയിലായി. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26).കൊല്ലം മയ്യനാട് സ്വദേശി സാലു( 26) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടി കൂടിയത്.
കഴിഞ്ഞ19ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ് മുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. 54കാരിയുടെ കഴുത്തിൽ കിടന്ന മാല ആഡംബര കാറിൽ എത്തിയ ശേഷം കണ്ണിൽ മുളക് പൊടി എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായ യുവതിയും യുവാവും.
രാവിലെ ചന്തയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയ മോളി എന്ന സ്ത്രീയുടെ തൊട്ടടുത്ത് കാർ നിർത്തിയ ശേഷം കാറിലിരുന്ന പ്രതി ലക്ഷ്‌മി മോളിയോട് ആറ്റിങ്ങൽ പോകുന്ന വഴി ചോദിച്ചു. തുടർന്ന് സൗഹൃദസംഭാഷണം നടത്തിയ ശേഷം കൈയ്യിൽ ഉണ്ടായിരുന്ന മുളക് പൊടി കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ മുളക് പൊടി ലക്ഷ്മിയുടെ കണ്ണിലും കൂടി വീണതോടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നില്ല. തുടർന്ന് ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ കാർ വേഗത്തിൽ ഓടിച്ച് ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോവുകയായിരുന്നു പിടിയിലായവർ<span;>.
തുടർന്ന് പ്രദേശത്തെ സിസി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് സംഘം പ്രതികളിലേക്ക് എത്തിയത്.


