
ആറ്റിങ്ങൾ. മുദാക്കൽ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ അവനവഞ്ചേരി യിലാണ് സംഭവം. അവനവഞ്ചേരി അനീസ മന്സിലിൽ അസീന (37) ആണ് വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്. ഏകദേശം 70 അടി ആഴവും 10 അടിയോളം വെള്ളവുമുള്ള കിണറിൽ വായു സഞ്ചാരം കുറവായിരുന്നു.
സംഭവം അറിഞ് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർ ബി. വിക്രമരാജ് ആണ് കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തിയത്.
ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഡി ആർ ചന്ദ്രമോഹൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി. സുധീർ കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ പി. രതീഷ്, വി ആർ നന്ദഗോപാൽ, ആർ എസ് അനൂപ്, എസ്.എസ്. ശരത് ലാൽ ഹോം ഗാർഡ് ടി പി ബിജു തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്


