spot_imgspot_imgspot_img

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

Date:

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേസ് എടുത്ത് പൊലീസ്. നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് എടുക്കുന്നത്. പുരോഹിതരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞു എന്നും ഉടൻ പിടികൂടുമെന്നും ജബൽപ്പൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈദിക സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ജൂബിലി 2025 ന്റെ ഭാഗമായി രൂപതകൾ സന്ദർശിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. വിശ്വ ഹിന്ദു പരിഷദ് പ്രവർത്തകാരാണ് ആക്രമിച്ചത് എന്നാണു പ്രാഥമിക വിവരം. VHP തന്നെയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ജയ് ശ്രീറാം വിളിച്ച് എത്തിയവരാണ് തങ്ങളെ ആക്രമിച്ചത് എന്ന വൈദികർ വ്യക്തമാക്കിയിരുന്നു.

ജബൽപൂർ രൂപത വികാരി ജനറൽ ഫാദർ ഡേവിസിനെയും ഫാദർ ജോർജിനെയുമാണ് ആക്രമിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp