
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ സോഡാക്കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പുഴയോരം ഹോട്ടൽ ഉടമ ദിലീപിനാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര സ്വദേശി സജിൻ ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പരാതി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ടാലറിയാവുന്ന ഒൻപത് പേർക്കെതിരെ ദിലീപ് പരാതി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.


