
തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വാഴച്ചാൽ ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാന കൂട്ടം പാഞ്ഞെത്തിയപ്പോൾ ഇവർ ചിതറിയോടി എങ്കിലും സതീഷനെയും അംബികയെയും ആക്രമിക്കുകയായിരുന്നു.
അംബികയുടെ മൃതദേഹം പുഴയിൽ നിന്നും സതീഷിൻ്റെ മൃതദേഹം പാറപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മറ്റും. മേഖലയിൽ രണ്ടു ദിവസത്തിനിടെ ഉണ്ടായത് മൂന്ന് കാട്ടാന ആക്രമണമാണ്. മലക്കപ്പാറയിൽ കഴിഞ്ഞ ദിവസം യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.


