
മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ. മംഗലപുരം പി.എച്ച്.സിക്ക് സമീപം ചരുവിള പുത്തൻ വീട്ടിൽ ഫഹദിനെ(24)യെയാണ് മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ഹേമന്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മംഗലപുരത്തും സമീപ പ്രദേശത്തുമായി നടന്ന പിടിച്ചുപറിയിൽ മൂന്നു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.


