News Week
Magazine PRO

Company

Share This Post
spot_imgspot_img

തിരുവനന്തപുരത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി.  650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരുത്തിക്കുഴി സ്വദേശി  മുഹമ്മദ് അനസ്(28 വയസ്) ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് IB യൂണിറ്റും സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.  വീട്ടിലെ ഷെഡ്ഡിൽ നിന്നും  ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റെജിലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തിരുവനന്തപുരം IB യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ്.കെ.വി, അസ്സിസ്സ്റ്റൻ്റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ, ബിജുരാജ്.ആർ, പ്രകാശ്.ആർ, പ്രിവൻ്റീവ് ഓഫീസർ ഷാജു.പി.ബി, പ്രിവൻ്റീവ് ആഫീസർ(ഗ്രേഡ്)മാരായ ബിനു, എസ്.ആർ.മണികണ്ഠൻ, വനിത സിവിൽ എക്സൈസ് ഓഫീസർ  സ്നേഹ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ...

പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു....

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ...

തലസ്ഥാന നഗരിയിൽ ഫാഷന്റെ മാറ്റുരയ്ക്കാൻ തിരുവനന്തപുരം ലുലുമാൾ സജ്ജമാകുന്നു

തിരുവനന്തപുരം: ആഗോള ബ്രാൻ‌ഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച്, ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി...
Telegram
WhatsApp
10:18:41