spot_imgspot_img

എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി

Date:

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍ പടുകൂറ്റന്‍ പവലിയന്‍ ഒരുങ്ങുന്നു. മേയ് 17 മുതല്‍ 23 വരെയാണ് ജില്ലയില്‍ പ്രദര്‍ശന വിപണനമേള. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങള്‍.

ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും സജ്ജീകരിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും.

1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്‍ശനമേളയുടെ ഭാഗമാണ്. ഒരേ ദിവസം 75 പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. മേള നഗരിയില്‍ 30 ഇ-ടോയ്ലറ്റുകൾ സജ്ജീകരിക്കും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനസമയം.

അഗ്‌നിരക്ഷാസേന, പോലീസ്, ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദര്‍ശന വേദിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. സ്വകാര്യ ബസ് കണ്ടക്ടർ...

തിരുവനന്തപുരത്ത് നിന്നും കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം...

മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി...

ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള...
Telegram
WhatsApp