spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.

വെഞ്ഞാറമൂട് – വലിയകട്ടക്കാൽ ഉഷസ്സിൽ വിനീഷാണ് (37) മരിച്ചത്. പോത്തൻകോട് ശാന്തിഗിരിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ടെക്‌നൊപാർക്കിലെ ജോലി സ്ഥലത്ത് നിന്നും ബൈക്കിൽ വീട്ടിലേക്ക് വരവേ എതിർ ദിശയിൽ അമിത വേഗതയിൽ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ വിനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് വിജയൻ, മാതാവ് ഉഷ, ഭാര്യ കാർവേണി, സഹോദരൻ രാജേഷ്. കാശിനാഥ്‌, ശിവാനി എന്നിവർ മക്കളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp