spot_imgspot_img

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.

വെഞ്ഞാറമൂട് – വലിയകട്ടക്കാൽ ഉഷസ്സിൽ വിനീഷാണ് (37) മരിച്ചത്. പോത്തൻകോട് ശാന്തിഗിരിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ടെക്‌നൊപാർക്കിലെ ജോലി സ്ഥലത്ത് നിന്നും ബൈക്കിൽ വീട്ടിലേക്ക് വരവേ എതിർ ദിശയിൽ അമിത വേഗതയിൽ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ വിനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് വിജയൻ, മാതാവ് ഉഷ, ഭാര്യ കാർവേണി, സഹോദരൻ രാജേഷ്. കാശിനാഥ്‌, ശിവാനി എന്നിവർ മക്കളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു....

തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മംഗലപുരം...

ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ...

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ശാന്തിവിളയിലാണ്...
Telegram
WhatsApp