
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്.
അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.


