spot_imgspot_imgspot_img

ലോകപരിസ്ഥിതി ദിനത്തിൽ “ഒരു മരം നടൂ, ഒരു കാഴ്ച പകരൂ” ക്യാമ്പെയിനുമായി ദിവ്യപ്രഭ കണ്ണാശുപത്രി

Date:

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തിൽ ” ഒരു മരം നടൂ, ഒരു കാഴ്ച പകരൂ”( Plant a Tree, Gift a Sight) ക്യാമ്പെയിനുമായി ദിവ്യ പ്രഭ ഐ ഹോസ്പിറ്റൽ. നേത്രപരിശോധനയ്ക്ക് എത്തിയവർക്കും സമീപത്തെ റസിഡൻ്റ് അസോസിയേഷനുകളിലും വൃക്ഷതൈകൾ വിതരണം ചെയ്താണ് ക്യാമ്പെയിനു തുടക്കമായത്. ഹോസ്പിറ്റൽ ചെയർപേഴ്സൺ ഡോ. സുശീല പ്രഭാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി ദിനാചരണം  മാനേജിംഗ് ഡയറക്ടർ ഡോ. ദേവിൻ പ്രഭാകർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോടുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കും ബാധകമാണ്. ഓരോ മരവും നമ്മുടെയും വരുംതലമുറയുടെയും ശ്വാസവായുവാണ്.

ഇന്ന് നാം നടുന്ന തൈകൾ നാളെയുടെ ഹരിത കേരളത്തിലേക്ക് ചേർക്കുന്ന മനോഹര സംഭാവനകളാന്നെന്നും പച്ചപ്പിൽ മൂടിയ നമ്മുടെ നാടിന്റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കാനും നമ്മൾ അനുഭവിച്ച തണലും ഗൃഹാതുരത്വവും വരുംതലമുറകളിലേക്കും പകർന്നു നൽകുന്നതിനുമായി എല്ലാവരും ഈ ക്യാമ്പയിനിന്റെ ഭാഗമാകണമെന്ന് ഡോ. ദേവിൻ പറഞ്ഞു.

ഡയറക്ടർ ഡോ. കവിത ദേവിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പടിഞ്ഞാ റ്റിൽ റസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡൻ്റ് സന്തോഷ് , സെക്രട്ടറി ജിബു. ജി, ഹോസ്പിറ്റൽ പി.ആർ. ഒ വിഘ്നേഷ് രാജ് കെ. വി എന്നിവർ സംസാരിച്ചു.

ആശുപത്രി ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി. നൂറിലധികം പേർ ആശുപത്രിയിലെത്തി വൃക്ഷതൈകൾ ഏറ്റുവാങ്ങി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp