
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മംഗലപുരം പാട്ടത്തിൻകരയിലാണ് സംഭവം നടന്നത്. പാട്ടത്തിങ്കര സ്വദേശിനിയായ ശരണ്യയുടെ കഴുത്തിൽ കിടന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
ശരണ്യ കടയിൽ പോയി തിരികെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ശരണ്യ പോയ വാഹനത്തിൻ്റെ പുറകെ പിടിച്ചതിനു ശേഷം പുറകിൽ ഇരുന്ന് ആൾ ഇറങ്ങി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.







