spot_imgspot_imgspot_img

വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മദ്യപിച്ചെത്തി പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് പിടികൂടി. പ്രതി സ്ഥിരമായി മദ്യപിക്കുകയും ഭാര്യയെയും മകളെയും അതിക്രൂരമായി മർദിക്കുകയും ചെയ്യുമായിരുന്നു.

രണ്ട് വർഷം മുൻപ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. നിലവിൽ അച്ഛന്‍റെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. പ്രതിയും സഹോദരിക്കൊപ്പമായിരുന്നു താമസം.

എന്നാൽ ഇവിടെ വച്ചും മദ്യപിച്ചെത്തിയ പ്രതി നിരന്തരമായി മകളെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് സഹോദരി പോലീസിൽ പരാതിപ്പെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...
Telegram
WhatsApp