spot_imgspot_imgspot_img

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ

Date:

തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന എക്സ്പോ, ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമാണ്. ലുലുമാളിലെത്തുന്ന സന്ദർശകർക്ക് അത്യാധുനിക റോബോട്ടിക്സ് സാങ്കേതികവിദ്യയുമായി നേരിട്ട് ആശയവിനിമയം നടത്താം.

മനുഷ്യസമാന കഴിവുകൾ പ്രദർശിപ്പിക്കുന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ, നാൽക്കാലി റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള ജിഒ2 റോബോട്ട് ഡോഗ്, എഐ സാങ്കേതിക വിദ്യയിലൂന്നി സ്വന്തമായി ചിത്രങ്ങൾ വരക്കുന്ന ഡ്രോയിംഗ് റോബോട്ട്, മനുഷ്യരുമായി ആശയവിനിമയം നടത്തുന്ന താര ദി ഹ്യൂമനോയിഡ്, എ ഐ പിൻബലത്തോടെ സ്വയം പിയാനോ വായിക്കുന്ന പിയാനോ റോബോട്ട്, ഫാഷൻ രംഗത്ത് AI സാധ്യതകൾ അവതരിപ്പിക്കുന്ന ഔട്ട്ഫിറ്റ് എ ഐ തുടങ്ങി ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകളുടെ വിസ്മയിപ്പിക്കുന്ന പ്രദർശനങ്ങൾ ടെക്സ്പോയെ വ്യത്യസ്തമാക്കും. സ്മാർട്ട് കിയോസ്കുകൾ, എഐ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. വെർച്വൽ വിനോദാനുഭവത്തിനായി വിആർ സ്റ്റേഷനും സജ്ജീകരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp