
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 72 ശതമാനമാണ് പോൾ ചെയ്തത്. വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കുകളാണ് ഇത്. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. നിലമ്പൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. മികച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.







